പ്രധാനമന്ത്രിക്ക് ജപ്പാന്റെ കിടിലൻ സമ്മാനം..ദരുമ പാവ

Estimated read time 0 min read

പ്രധാനമന്ത്രിക്ക് ജപ്പാന്റെ അതുല്യ സമ്മാനം

ജപ്പാനിൽ ഔദ്യോഗിക സന്ദർശനത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പരമ്പരാഗത ദരുമ പാവ സമ്മാനമായി ലഭിച്ചു. ദരുമാജി ക്ഷേത്രത്തിലെ മുഖ്യപുരോഹിതൻ റവ. സെയ്ഷി ഹിരോസാണ് ഈ സമ്മാനം നൽകിയത്. സെൻ ബുദ്ധമതത്തിൻ്റെ സ്ഥാപകനായ, ഇന്ത്യൻ സന്യാസിയായ ബോധിധർമ്മന്റെ മാതൃകയിൽ നിർമ്മിച്ച, ജപ്പാനിലെ ഏറ്റവും അറിയപ്പെടുന്ന സാംസ്കാരിക ചിഹ്നങ്ങളിൽ ഒന്നാണ് ദരുമ പാവ. ഇത് സഹിഷ്‌ണുതയുടെയും ഭാഗ്യത്തിന്റെയും പ്രതീകമായി കാണുന്നു.

+ There are no comments

Add yours