സംസ്ഥാനത്ത് റേഷൻ കടകൾ ഇന്ന് പ്രവർത്തിക്കും.

Estimated read time 0 min read

റേഷൻ കടകൾ ഇന്ന് തുറക്കും

സംസ്ഥാനത്ത് റേഷൻ കടകൾ ഇന്ന് പ്രവർത്തിക്കും. ഓണത്തോട് അനുബന്ധിച്ചാണ് അവധി ദിനത്തിലും റേഷൻ കട തുറക്കുന്നത്. എന്നാൽ നാളെ റേഷൻ കട തുറക്കില്ല. ഓഗസ്റ്റിലെ റേഷൻ വിതരണം ഇന്ന് അവസാനിക്കും. ഈ മാസം ഇതുവരെ 82% ഗുണഭോക്താക്കൾ റേഷൻ വിഹിതം കൈപ്പറ്റിയിട്ടുണ്ട്. ഓഗസ്റ്റ് മാസത്തെ റേഷൻ വാങ്ങാത്തവർ ഉടൻ വാങ്ങേണ്ടതാണെന്ന് ഭക്ഷ്യ വകുപ്പ് മന്ത്രിയുടെ ഓഫീസ് അറിയിച്ചു.

+ There are no comments

Add yours