തൃശ്ശൂർ പട്ടിക്കാട് മർദനത്തിൽ പരുക്കേറ്റ യുവാവ് മരിച്ചു

Estimated read time 0 min read

തൃശ്ശൂർ പട്ടിക്കാട് മർദനത്തിൽ പരുക്കേറ്റ യുവാവ് മരിച്ചു. പട്ടിക്കാട് സ്വദേശി പ്രമോദാണ് (42) കൊല്ലപ്പെട്ടത്. മദ്യപിച്ച് അബോധാവസ്ഥയിൽ ആളൊഴിഞ്ഞ വീട്ടിൽ കിടക്കുമ്പോഴായിരുന്നു മർദനം.

വെള്ളിയാഴ്ച ഉച്ചയ്ക്കാണ് പട്ടിക്കാട് മൂലംങ്കോട് എന്ന സ്ഥലത്ത് വച്ച് പ്രമോദിന് മർദനമേൽക്കുന്നത്. മദ്യപിച്ച് അബോധാവസ്ഥയിലായ പ്രസാദ് മൂലങ്കോട് തന്നെയുള്ള ആളൊഴിഞ്ഞ വീട്ടിൽ കിടക്കുകയായിരുന്നു. ഇതിനിടെയാണ് സംഘം ചേർന്ന് എത്തിയ ആളുകൾ പ്രമോദിനെ മർദിക്കുന്നത്. ഗുരുതരമായി പരുക്കേറ്റ പ്രസാദിനെ കുറിച്ച് ഒരു വിവരവും ആർക്കും തന്നെ ഉണ്ടായിരുന്നില്ല.

+ There are no comments

Add yours