കരിങ്കൊടി കാണിച്ചവർക്ക് ചോക്ലേറ്റ് നൽകി രാഹുൽ
വോട്ടർ അധികാർ യാത്രക്കിടെ കരിങ്കൊടി കാണിച്ച യുവമോർച്ച പ്രവർത്തകർക്ക് ചോക്ലേറ്റ് നൽകി രാഹുൽ ഗാന്ധി. പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും മാതാവിനെയും രാഹുൽ അപമാനിച്ചുവെന്ന് ആരോപിച്ചാണ് ബിഹാറിലെ ആരയിൽ വെച്ച് യുവമോർച്ച പ്രവർത്തകർ രാഹുലിന്റെ യാത്രക്ക് നേരെ കരിങ്കൊടി വീശിയത്. വാഹനം നിർത്തി പ്രതിഷേധക്കാരെ അടുത്തേക്ക് വിളിച്ച രാഹുൽ ഗാന്ധി അവർക്ക് ചോക്ലേറ്റ് നൽകുകയായിരുന്നു.


+ There are no comments
Add yours