തമിഴ്നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റതിന് പിന്നാലെ സ്ത്രീസുരക്ഷയ്ക്ക് പ്രാധാന്യം നല്‍കുന്ന പ്രഖ്യാപനവുമായിവിജയ്.

Estimated read time 0 min read

തമിഴ്നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റതിന് പിന്നാലെ സ്ത്രീസുരക്ഷയ്ക്ക് പ്രാധാന്യം നല്‍കുന്ന പ്രഖ്യാപനവുമായിവിജയ്.

സംസ്ഥാനത്ത് സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയുന്നതിനായി പ്രത്യേക വനിതാ സുരക്ഷാ സ്ക്വാഡ് രൂപീകരിക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു.

മുഖ്യമന്ത്രിയായ ശേഷമുള്ള ആദ്യ പ്രസംഗത്തിലായിരുന്നു വിജയ് ജനങ്ങള്‍ക്ക് ഉറപ്പുനല്‍കിയത്. “എന്റെ സർക്കാർ പൂർണ സുതാര്യതയോടെയായിരിക്കും പ്രവർത്തിക്കുക. ജനങ്ങളുടെ ഒരു ചില്ലിക്കാശ് പോലും ഞാൻ തൊടില്ല. അഴിമതിയെക്കുറിച്ചുള്ള ആശങ്കകള്‍ ജനങ്ങള്‍ക്ക് മാറ്റിവെക്കാം,” എന്നാണ് വിജയ് പറഞ്ഞത്.

ജവഹർലാല്‍ നെഹ്റു ഇൻഡോർ സ്റ്റേഡിയത്തില്‍ നടന്ന പ്രൗഢഗംഭീരമായ ചടങ്ങില്‍ തമിഴ്നാട് ഗവർണർ രാജേന്ദ്ര ആർലേക്കറാണ് വിജയിക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. ചടങ്ങില്‍ രാഹുല്‍ ഗാന്ധി അടക്കമുള്ള ദേശീയ നേതാക്കളും വിവിധ രാഷ്ട്രീയ പ്രതിനിധികളും പങ്കെടുത്തു. വിജയിയുടെ കുടുംബാംഗങ്ങള്‍, ടി.വി.കെ പ്രവർത്തകർ, തൃഷയുള്‍പ്പെടെയുള്ള സിനിമാതാരങ്ങള്‍ എന്നിവരടങ്ങിയ വൻ ജനാവലിയാണ് ചടങ്ങിന് സാക്ഷിയായത്.

+ There are no comments

Add yours