ജാഗ്രതൈ…കോഴിക്കോട്  തത്തയെ കൂട്ടിലടച്ച് വളർത്തിയതിന് കേസ്….ഏഴു വർഷം തടവും 25,000 രൂപ….???

Estimated read time 0 min read

തത്തയെ വളർത്തി; 7 വർഷം തടവുള്ള കുറ്റം!

കോഴിക്കോട് നരിക്കുനിയിൽ തത്തയെ കൂട്ടിലടച്ച് വളർത്തിയതിന് കേസെടുത്ത് വനം വകുപ്പ്. വയലിൽനിന്ന് കെണിവെച്ചാണ് വീട്ടുടമ തത്തയെ പിടികൂടിയത്. 1972 ലെ വന്യജീവി സംരക്ഷണ നിയമ പ്രകാരം ഷെഡ്യൂൾ 2 പട്ടികയിൽ പെടുന്നതാണ് നാട്ടിൻപുറങ്ങളിൽ കാണപ്പെടുന്ന മോതിരത്തത്തകൾ. ഇത്തരം തത്തകളെ പിടികൂടി കൂട്ടിലിട്ട് വളർത്തുന്നത് ഏഴു വർഷം വരെ തടവും 25,000 രൂപയിൽ കുറയാതെ പിഴയും ലഭിക്കാവുന്ന കുറ്റമാണ്.

+ There are no comments

Add yours