വിജയ് നേട്ടമുണ്ടാക്കുമെന്ന് ഡിഎംഡികെ ജനറൽ സെക്രട്ടറി പ്രേമലത വിജയകാന്ത്

Estimated read time 1 min read

2026 തിരഞ്ഞെടുപ്പിൽ വിജയ് നേട്ടമുണ്ടാക്കുമെന്ന് ഡിഎംഡികെ ജനറൽ സെക്രട്ടറി പ്രേമലത വിജയകാന്ത്. ഒറ്റയ്ക്ക് മത്സരിച്ചാലും ടിവികെ നേട്ടമുണ്ടാക്കും. 2006 ൽ വിജയ്കാന്ത് ഒറ്റയ്ക്ക് മത്സരിച്ചാണ് നേട്ടമുണ്ടാക്കിയതെന്ന് പ്രേമലത വിജയകാന്ത് പറഞ്ഞു. അതുപോലെ വിജയും നേട്ടമുണ്ടാക്കും. ഡിഎംഡികെ ഏത് മുന്നണിയിൽ ചേരുമെന്ന് ഇതുവരെ തീരുമാനിച്ചിട്ടില്ല. ടിവികെ മധുരൈ സമ്മേളനത്തിൽ വിജയ് വിജയകാന്തിനെ പുകഴ്ത്തി സംസാരിച്ചിരുന്നു. 2026-ൽ നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പിന് മുന്നോടിയായി എല്ലാ പാർട്ടി നേതാക്കളും സജീവമായി പ്രചാരണം നടത്തുകയാണ്. ‘ക്യാപ്റ്റൻ്റെ രഥയാത്ര, “ജനങ്ങളെ തേടിയുള്ള ജനകീയ നേതാവ്, ക്യാപ്റ്റൻ്റെ രഥം’, എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തിയാണ് ഡിഎംഡികെ ജനറൽ സെക്രട്ടറി പ്രേമലത വിജയകാന്ത് പ്രചാരണം നടത്തുന്നത്. തെരഞ്ഞെടുപ്പ് പര്യടനത്തിന്റെ ആദ്യ ഘട്ടം ഞങ്ങൾ ആരംഭിച്ചു.234 മണ്ഡലങ്ങളിലും ഞാൻ നേരിട്ട് പോയി ജനങ്ങളെ കാണും

+ There are no comments

Add yours