കൈയിലൊതുങ്ങുന്ന ബജറ്റിന് മനോഹരമായ പുഞ്ചിരി സ്വന്തമാക്കാമെന്ന് പരസ്യം ചെയ്ത് രോഗികളെ ആകർഷിച്ച് വ്യാജ ദന്തഡോക്ടർ യുഎസിൽ പിടിയിൽ. ഇവർ രോഗികളുടെ പൊട്ടിയ പല്ലുകൾ സൂപ്പർ ഗ്ലൂ ഉപയോഗിച്ച് അടച്ചെന്ന് പരാതികൾ ഉയർന്നു. അമേരിക്കയിലെ ഫ്ലോറിഡയിൽ നിന്നാണ് 35 വയസ്സുള്ള എമിലി മാർട്ടിനെസ് എന്ന വ്യാജ ദന്ത ഡോക്ടർ അറസ്റ്റിലായതെന്ന് റിപ്പോർട്ടുകൾ പറയുന്നു. എമിലി മാർട്ടിനെസിന്റെ ചികിത്സയ്ക്ക് പിന്നാലെ നിരവധി പേർക്ക് രോഗം മൂർച്ഛിച്ചെന്നും റിപ്പോർട്ടിൽ പറയുന്നു. എമിലി ഒരു രോഗിയുടെ പൊട്ടിയ പല്ലുകളിൽ കൃത്രിമ വെനീറുകൾ ഘടിപ്പിക്കാൻ സൂപ്പർ ഗ്ലൂ ഉപയോഗിച്ചെന്ന പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് അറസ്റ്റിലായത്.


+ There are no comments
Add yours