മലപ്പുറം വണ്ടൂരിൽ ബിജെപി വനിതാ നേതാവിനെ യൂട്യൂബർ ബലാത്സംഗം ചെയ്യാൻ ശ്രമിച്ചതായി പരാതി. യൂട്യൂബർ കൂരാട് സ്വദേശി സുബൈർ ബാപ്പുവിനെ പൊലീസ് അറസ്റ്റുചെയ്തു. ഈ മാസം ഈ മാസം 10 ന് വൈകുന്നേരം വീട്ടിലെത്തി ബലാത്സംഗം ചെയ്യാൻ ശ്രമിച്ചെന്നാണ് പരാതി.
പിന്നീട് നിരന്തരം ഫോണിൽ വിളിച്ച് ഇക്കാര്യം പറഞ്ഞു ശല്യം ചെയ്‌തതായും സമൂഹ മാധ്യമങ്ങളിലൂടെ അപമാനിച്ചെന്നും പരാതിയിലുണ്ട്. പ്രതി സുബൈർ ബാപ്പു മുൻപ് ബിജെപി പ്രവർത്തകനായിരുന്നു എന്നും സ്വഭാവദൂഷ്യത്തെ തുടർന്ന് പാർട്ടിയിൽ നിന്ന് പുറത്താക്കിയതാണെന്നുമാണ് പരാതിക്കാരിയുടെ ആരോപണം.



+ There are no comments
Add yours