നടിയുമായി വഴിവിട്ട ബന്ധം; നടനെതിരെ ഭാര്യ
ബോളിവുഡ് നടനും ശിവസേന നേതാവുമായ ഗോവിന്ദയുടെ ഭാര്യ സുനിതാ അഹൂജ വിവാഹമോചനത്തിനായി കോടതിയെ സമീപിച്ചതായി റിപ്പോർട്ട്. വിവാഹേതരബന്ധം ഉൾപ്പെടെയുള്ള ഗുരുതരമായ ആരോപണങ്ങൾ ചൂണ്ടിക്കാട്ടിയാണ് സുനിതയുടെ വിവാഹമോചന ഹർജി. 30 വയസുകാരിയായ ഒരു മറാത്തി നടിയുമായി ഗോവിന്ദയ്ക്ക് അടുപ്പമുണ്ട് എന്ന റിപ്പോർട്ടാണ് ഫെബ്രുവരിയിൽ പുറത്തുവന്നത്. ഇതിന് പിന്നാലെ കുടുംബത്തിൽ വൻ പ്രശ്നങ്ങളുണ്ടായിരുന്നു.


+ There are no comments
Add yours