ഗുരുവായൂരിൽ റീൽസ് ചിത്രീകരണം ജാസ്മിൻ ജാഫറിനെതിരെ കേസ്
ഗുരുവായൂർ ക്ഷേത്രത്തിൽ റീൽസ് ചിത്രീകരിച്ചതിന് ബിഗ് ബോസ് താരം ജാസ്മിൻ ജാഫറിനെതിരെ പൊലീസിൽ പരാതി. വീഡിയോ ചിത്രീകരിക്കുന്നത് ഹൈക്കോടതി നിരോധനം ഏർപ്പെടുത്തിയ നടപ്പുരയിലും തീർഥക്കുളത്തിലും റീൽസ് ചിത്രീകരിച്ചെന്ന് ആരോപിച്ച് ദേവസ്വം അഡ്‌മിനിസ്ട്രേറ്ററാണ് പരാതി നൽകിയത്. പൊലീസ് പരാതി കോടതിക്ക് കൈമാറി. 3 ദിവസം മുമ്പാണ് വീഡിയോ പോസ്റ്റ് ചെയ്‌തത്. കുളത്തിൽ അഹിന്ദുക്കൾക്ക് പ്രവേശനമില്ലെന്ന് പരാതിയിൽ പറയുന്നു.




+ There are no comments
Add yours