ഉത്തരവ് ഭേദഗതി ചെയ്ത് സുപ്രീംകോടതി.. നായ്ക്കളെ  തെരുവിൽ തിരിച്ച് വിടണം…പിന്നെ

Estimated read time 0 min read

തെരുവുനായകളെ വാക്‌സിൻ നൽകി തെരുവിൽ വിടണം, ഭക്ഷണം നൽകാൻ പ്രത്യേക സൗകര്യം ഒരുക്കണം”; ഉത്തരവ് ഭേദഗതി ചെയ്ത് സുപ്രീംകോടതി

തെരുവുനായ നിയന്ത്രണത്തിനുള്ള ഉത്തരവ് ഭേദഗതി ചെയ്ത് സുപ്രീംകോടതി. നായ്ക്കളെ വാക്സ‌ിനേഷൻ നൽകി തെരുവിൽ തിരിച്ച് വിടണം എന്നാണ് പുതിയ നിർദേശം. അക്രമകാരികളായ നായ്ക്കളെ കൂട്ടിലടയ്ക്കാം. തെരുവ് നായ്ക്കൾക്ക് ഭക്ഷണം നൽകാൻ പ്രത്യേക സൗകര്യം ഒരുക്കണമെന്നും കോടതി ചൂണ്ടിക്കാട്ടി. ഡൽഹിയിലെ തെരുവുനായ്ക്കളെ ഷെൽറ്റർ ഹോമിലേക്ക് മാറ്റണമെന്ന രണ്ടംഗ ബെഞ്ചിന്റെ വിധിയാണ് സുപ്രീംകോടതി ഭേദഗതി ചെയ്തത്.

കോടതിയുടെ മുൻ ഉത്തരവ് പുനഃപരിശോധിച്ച ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത, എൻ.വി. അഞ്ജരിയ എന്നിവരടങ്ങിയ മൂന്നംഗ ബെഞ്ചിന്റേതാണ് വിധി. നായ്ക്കൾക്ക് തെരുവിൽ ഭക്ഷണം നൽകുന്നത് പൂർണമായും നിരോധിക്കണമെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടി. ആക്രമണാത്മക സ്വഭാവമുള്ളതോ പേവിഷബാധയുള്ളതോ ആയ നായ്ക്കൾക്ക് പ്രതിരോധ കുത്തിവയ്പ്പ് നൽകണമെന്നും കോടതി വ്യക്തമാക്കി.

+ There are no comments

Add yours