പീച്ചി ഡാമിലേക്കുള്ള നീരൊഴുക്ക്…തീരങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണം.

Estimated read time 0 min read

പീച്ചി ഡാമിലേക്കുള്ള നീരൊഴുക്ക് വർധിച്ച സാഹചര്യത്തിൽ ജലനിരപ്പ് നിയന്ത്രിക്കുന്നതിനായി ഡാമിൻ്റെ ഷട്ടറുകൾ ഉയർത്തുന്നു. നിലവിൽ ഒരിഞ്ച് തുറന്നിട്ടുള്ള ഷട്ടറുകൾ നാളെ രാവിലെ എട്ട് മണി മുതൽ ഘട്ടം ഘട്ടമായി നാല് ഇഞ്ച് കൂടി ഉയർത്തി അഞ്ച് ഇഞ്ചാക്കും. ഇത് കാരണം മണലി, കരുവന്നൂർ പുഴകളിലെ ജലനിരപ്പ് നിലവിലെ തോതിൽ നിന്ന് പരമാവധി 20 സെന്റീമീറ്റർ വരെ ഉയരാൻ സാധ്യതയുണ്ട്. തീരങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണം.

+ There are no comments

Add yours