സ്കൂളിൽ തെരഞ്ഞെടുപ്പിന് മദ്യ വിതരണം
തിരുവനന്തപുരം നന്ദിയോട് സ്ൾ തിരഞ്ഞെടുപ്പിൽ വോട്ടിന് മദ്യം നൽകിയെന്നാരോപണം. SKVHSS സ്കൂളിൽ വിദ്യാർഥിയുടെ ബാഗിൽ നിന്ന് പൊലീസ് മദ്യം പിടിച്ചെടുത്തു. SFI പ്രവർത്തകരാണ് വിതരണം ചെയ്തതെന്നാണ് KSUവിൻ്റെ ആരോപണം. സ്കൂൾ അധികൃതരും SFIയും ആരോപണം നിഷേധിച്ചു. വോട്ട് ഫോർ SFI എന്നെഴുതി 100 രൂപ വീതം വിദ്യാർഥികൾക്ക് നൽകിയെന്നും KSU പരാതിപ്പെട്ടു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.



+ There are no comments
Add yours