കാർ ആക്രമിച്ച് രണ്ട് കോടി രൂപ കവർന്ന സംഭവത്തിൽ അന്വേഷണം ഊർജ്ജിതം

Estimated read time 0 min read

മലപ്പുറം തിരൂരങ്ങാടി നന്നമ്പ്രയിൽ കാർ ആക്രമിച്ച് രണ്ട് കോടി രൂപ കവർന്ന സംഭവത്തിൽ അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്. തെന്നല സ്വദേശി മുഹമ്മദ് ഹനീഫിൻ്റെ കാർ തടഞ്ഞു നിർത്തി പണം കവർന്നത് മുഖംമൂടി ധരിച്ചെത്തിയ നാലംഗ സംഘമെന്ന് താനൂർ ഡിവെഎസ്പി പി. പ്രമോദ് പറഞ്ഞു. ഹനീഫിൻ്റെയും പണം കൊടുത്ത വ്യക്തിയുടെയും വിശദമായ മൊഴിയെടുത്തു.

മുഖത്ത് തുണി കെട്ടിയാണ് പ്രതികൾ കവർച്ച നടത്തിയതെന്നും ഡിവൈഎസ്പി പറഞ്ഞു. കാറിന്റെ ചില്ലുകൾ ഇരുമ്പ് പൈപ്പ് കൊണ്ട് അടിച്ചു തകർത്താണ് മോഷണം. അന്വേഷണം പുരോഗമിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. സംഭവം നടന്ന പരിസരത്തെ സിസിടിവികളെല്ലാം പരിശോധിച്ച് അന്വേഷണം നടക്കുകയാണ്. ഹനീഫിൻ്റെയും പണം കൊടുത്ത വ്യക്തിയുടെയും വിശദമായ മൊഴി താനൂർ പൊലീസ് രേഖപ്പെടുത്തി.

+ There are no comments

Add yours