ടാക്സ് കൺസൾട്ടൻറ്സ് ആൻ്റ് പ്രാക്ടീഷനണേഴ്സ് അസ്സോസിയേഷൻ കേരള, കോതമംഗലം യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ, ഇൻകം ടാക്സ്, ജിഎസ്ടി അപ്പ്ഡേഷൻ ക്ലാസ്സ് സംഘടിപ്പിച്ചു.
ജെ വി ഹാളിൽ നടന്ന ക്ലാസ്സ്, വ്യാപാരി വ്യവസായി ഏകോപന സമിതി (വനിതാ വിംഗ്) സംസ്ഥാന സെക്രട്ടറി ശ്രീമതി . ആഷാ ലില്ലി തോമസ് ഉത്ഘാടനം ചെയ്തു. സ്റ്റേറ്റ് ടാക്സ് ഓഫീസർ ശ്രീ. എ.കെ മനീഷ്, ടി സി പി എ കെ സംസ്ഥാന സെകട്ടറി, പി കെ സന്തോഷ് കുമാർ, സംസ്ഥാന കമ്മിറ്റിയംഗങ്ങളായ പി ആർ ഉണ്ണികൃഷ്ണൻ,
അശോക് കുമാർ ബി. ജില്ലാ പ്രസിഡൻ്റ യഹിയ പരീത്, കെ.കെ സജീവൻ, കോതമംഗലം യൂണിറ്റ് പ്രസിഡൻ്റ് സനേഷ് ബാലകൃഷ്ണൻ, നൗഫൽ കാസിം എന്നിവർ സംസാരിച്ചു.
പ്രശസ്തനായ ചട്ടർട്ടേഡ് അക്കൗണ്ടൻ്റ് ശ്രീ ബിജോ സ്കറിയ ക്ലാസ്സ്എടുത്തു.


+ There are no comments
Add yours