കേരള സാങ്കേതിക സർവ്വകലാശാലയിലേക്ക് പ്രതിഷേധ മാർച്ച് നടത്തി എസ്എഫ്ഐ. സ്ഥിരം വിസി നിയമനം, ഇയർ ബാക്ക് ഒഴിവാക്കുക എന്ന ആവശ്യങ്ങൾ ഉന്നയിച്ചാണ് എസ്എഫ്ഐ പ്രതിഷേധം. ബാരിക്കേഡ് മറിച്ചിടാനുള്ള ശ്രമം നടത്തി പ്രതിഷേധക്കാർ. പ്രതിഷേധക്കാർക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോ ഗിച്ചു. മതിൽ ചാടിക്കടന്ന് മുഴുവൻ പ്രവർത്തകരും അകത്തു കയറി.
പ്രവർത്തകർ അകത്തു കയറിയതിനെ തുടർന്ന് സ്ഥലത്ത് സംഘർഷ സാധ്യതയാണുള്ളത്. പ്രധാന ബ്ലോക്കിലേക്ക് പ്രവർത്തകർ ഇരച്ചു കയറിയതിനെ തുടർന്ന് പൊലീസിന് ബലം പ്രയോഗിക്കേണ്ടി വന്നു. വിസിയുടെ മുറിക്ക് മുന്നിലാണ് ഉപരോധവുമായി എസ്എഫ്ഐ പ്രവർത്തകർ എത്തിയിരിക്കുന്നത്. അതേ സമയം കാര്യമായ പ്രതിരോധം തീർക്കാതെയുള്ള നിലപാടിലാണ് പൊലീസ്. ഓഫീസിന് മുന്നിലിരുന്ന് പ്രവർത്തകർ മുദ്രാവാക്യം വിളിച്ചു.

+ There are no comments
Add yours