ആലുവയിൽ വിചിത്ര മോഷണം. 30 ലിറ്റർ വെളിച്ചെണ്ണ, 10 കവർ പാൽ, ഒരു പെട്ടി ആപ്പിൾ

Estimated read time 0 min read

വെളിച്ചെണ്ണ വില കുതിച്ചുയരുമ്പോൾ ആലുവയിൽ 30 ലിറ്റർ വെളിച്ചെണ്ണ മോഷണം. ആലുവ തോട്ടുമുക്കത്തുള്ള പഴം, പച്ചക്കറി വ്യാപാരസ്ഥാപനത്തിൽ നിന്നാണ് കള്ളൻ വെളിച്ചെണ്ണ കുപ്പികൾ ചാക്കിലാക്കി കൊണ്ടുപോയത്. വെളിച്ചെണ്ണയ്ക്ക് പുറമെ ഒരു പെട്ടി ആപ്പിൾ, 10 കവർ പാൽ എന്നിവയും മോഷണം പോയി.

കടയുടെ പിൻഭാഗം കുഴിച്ച് കടയിൽ കയറാനായിരുന്നു മോഷ്‌ടാവ് ആദ്യം ശ്രമിച്ചത്. ഇത് പരാജയപ്പെട്ടതോടെ പൂട്ട് തല്ലിപ്പൊളിച്ച് കടയ്ക്കുള്ളിൽ കയറി. പിന്നീട് റാക്കിൽ സൂക്ഷിച്ചിരുന്ന സോഫ്റ്റ് ഡ്രിങ്സിൽ ഒന്ന് എടുത്തു കുടിച്ചു. ഇതിനുശേഷമാണ് കടയുടെ ഉള്ളിൽ ഉണ്ടായിരുന്ന 30 കുപ്പി വെളിച്ചെണ്ണ കടയ്ക്കുള്ളിൽ നിന്നു തന്നെ ചാക്ക് കൊണ്ടുവന്ന് എടുത്തത്. വെളിച്ചെണ്ണ ചാക്കിൽ ആക്കി കഴിഞ്ഞപ്പോഴാണ് 10 കവർ പാല് കൂടി എടുക്കാൻ തീരുമാനിച്ചത്. ഇതിനുപുറമേ, കടയ്ക്കുള്ളിൽ ഉണ്ടായിരുന്ന ഒരു പെട്ടി ആപ്പിളും കൊണ്ടാണ് കള്ളൻ സ്ഥലംവിട്ടത്.

+ There are no comments

Add yours