സഭ ഞങ്ങളോട് സഹായിക്കണമെന്ന് അഭ്യർത്ഥിച്ചപ്പോൾ ഞങ്ങൾ ഇറങ്ങി, അധ്വാനം ഫലം കണ്ടു: രാജീവ് ചന്ദ്രശേഖർ
ഛത്തീസ്ഗഡിൽ അറസ്റ്റിലായ മലയാളി കന്യാസ്ത്രീകൾ ജാമ്യം ലഭിച്ച് ജയിലിൽ നിന്ന് പുറത്തിറങ്ങിയതിൽ സന്തോഷമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. ഇന്ന് സന്തോഷത്തിൻ്റെ ദിവസമാണ്. മുമ്പ് പറഞ്ഞകാര്യം തന്നെയാണ് പറയാനുള്ളത്. വിഷയത്തിലെ രാഷ്ട്രീയം നിലവിൽ പറയാനില്ലെന്നും ജ്യൂഡീഷ്യറിക്കും ഛത്തീസ്‌ഗഡ് സംസ്ഥാന സർക്കാരിനും നന്ദി അറിയിക്കുന്നുവെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.




+ There are no comments
Add yours