പാർട്ടി വിട്ട 8 എംഎൽഎമാർ ബിജെപിയിൽ ചേർന്നു.

Estimated read time 0 min read

ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പ് പടി വാതിൽക്കൽ നിൽക്കെ എഎപി തിരിച്ചടി നൽകി പാർട്ടി വിട്ട 8 എംഎൽഎമാർ ബിജെപിയിൽ ചേർന്നു. ബിജെപി ആസ്ഥാനത്ത് എത്തിയാണ് ഇവർ അംഗത്വം സ്വീകരിച്ചത്.

നരേഷ് യാദവ് (മെഹ്റൗലി), രോഹിത് കുമാർ (ത്രിലോക്‌പുരി), രാജേഷ് ഋഷി (ജനക്‌പുരി), മദൽ ലാൽ (കസ്‌തൂർബ നഗർ), പവൻ ശർമ (ആർദർശ് നഗർ), ഭാവ്ന ഗൗഡ് (പലാം), ഭൂപീന്ദർ സിങ് ജൂൺ (ബിജ്വാസൻ), ഗിരിഷ് സോണി (മദിപുർ) എന്നിവരാണ് പാർട്ടിയിൽ നിന്നു 5 ദിവസത്തിനിടെ രാജി വച്ചത്. ഫെബ്രുവരി 5നാണ് ഡൽഹി തെരഞ്ഞെടുപ്പ്.

+ There are no comments

Add yours