20 മണിക്കൂറിന് ശേഷം ആന കര കയറി
മലപ്പുറം അരീക്കോട് ജനവാസമേഖലയിലെ കിണറ്റിൽ വീണ കാട്ടാനയെ രക്ഷപ്പെടുത്തി. 20 മണിക്കൂർ തുടർന്ന രക്ഷാപ്രവർത്തനത്തിന് ശേഷമാണ് ആന കരയിലെത്തിയത്. ജെസിബി ഉപയോഗിച്ച് കിണർ പൊളിച്ച് വഴിയൊരുക്കിയാണ് ആനയെ രക്ഷിച്ചത്. ഇന്നലെ രാത്രി പ്രദേശത്തിറങ്ങിയ കാട്ടാനകളെ നാട്ടുകാർ തുരത്തുന്നതിനിടെ ആണ് കൊമ്പൻ ആൾമറയില്ലാത്ത കിണറ്റിൽ വീണത്.


+ There are no comments
Add yours