വിറങ്ങലിച്ച് മഹാരാഷ്ട്ര; ഗുരുതര രോഗ വ്യാപനം
മഹാരാഷ്ട്രയിലെ പൂണെയിൽ അപൂർവ രോഗമായ ഗില്ലിൻ ബാരെ സിൻട്രം പടരുന്നു. രോഗികളുടെ എണ്ണത്തിൽ വർദ്ധനവ് രേഖപ്പെടുത്തി. 8 പേർ ഗുരുതരാവസ്ഥയിൽ തീവ്ര പരിചരണ വിഭാഗത്തിലാണ്. അത്യാസന്ന നിലയിൽ രണ്ട് പേർ വെന്റിലേറ്ററിലാണ്. രോഗലക്ഷണങ്ങളോടെ 26 പേരെ ഇതിനോടകം ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മഹാരാഷ്ട്ര സർക്കാർ അതീവ ജാഗ്രത നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ശരീരത്തിന്റെ പ്രതിരോധ സംവിധാനത്തെ തകർക്കുന്ന രോഗബാധയാണിത്.


+ There are no comments
Add yours