ട്രെയിനിൽ കൊണ്ടുവന്ന 75 കിലോ കഞ്ചാവുമായി രണ്ട് പേർ  പിടിയിൽ

Estimated read time 0 min read

ട്രെയിനിൽ കൊണ്ടുവന്ന 75 കിലോ കഞ്ചാവുമായി രണ്ട് പേരെ എറണാകുളം റെയിൽവേ പൊലീസ് പിടികൂടി. ബിഹാർ സ്വദേശി പപ്പു കുമാർ, ഉത്തർപ്രദേശ് സ്വദേശി മുഹമ്മദ് സാക്കിബ് എന്നിവരാണ് പിടിയിലായത്. പൂനെയിൽ നിന്നുള്ള ട്രെയിനിൽ പലയിടങ്ങളിലായി ബാഗുകളിൽ സൂക്ഷിച്ച നിലയിലായിരുന്നു കഞ്ചാവ്. പിടിയിലായവർ ഏജന്റുമാർ മാത്രമാണെന്നും കഞ്ചാവ് കടത്തുന്നതിന് 5000 രൂപ മാത്രമാണ് ഇവർക്ക് പ്രതിഫലം ലഭിച്ചതെന്നും റെയിൽവേ പൊലീസ് പറയുന്നു.

ട്രെയിനുകളിലൂടെ വ്യാപകമായി ലഹരി മരുന്നുകൾ കടത്തുന്നെ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ റെയിൽവേ പൊലീസ് സൂപ്രണ്ടിന്റെ മേൽനോട്ടത്തിലായിരുന്നു പരിശോധന. കഴിഞ്ഞ ദിവസം രാത്രി പത്ത് മണി മുതൽ പിറ്റേ ദിവസം രാവിലെ ആറ് മണി വരെ സംസ്ഥാന വ്യാപകമായി ട്രെയിനുകളിൽ പരിശോധന നടത്തി. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്ന് പാലക്കാട് വഴി കേരളത്തിലേക്ക് എത്തുന്ന ട്രെയിനുകളിൽ എറണാകുളം റെയിൽവേ പൊലീസിന്റെ നേതൃത്വത്തിൽ വ്യാപക പരിശോധനയും നടത്തി.ഇതിനിടെയാണ് രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾ പിടിയിലാത്.

+ There are no comments

Add yours