ഏഷ്യാ കപ്പ് ഫൈനലിൽ ബംഗ്ലാദേശിനെതിരെ ഇന്ത്യക്ക് തോൽവി 

Estimated read time 1 min read

ബംഗ്ലാദേശ് ഏഷ്യയിലെ യുവരാജക്കന്മാർ

ഇന്ത്യയെ തകർത്ത് U19 ഏഷ്യാ കപ്പ് നിലനിർത്തി ബംഗ്ലാദേശ്. ഫൈനലിൽ ബംഗ്ലാദേശിനെതിരെ ഇന്ത്യക്ക് നാണംകെട്ട തോൽവി. ബംഗ്ലാദേശ് ഉയർത്തിയ 199 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ 139 റൺസിന് ഓൾ ഔട്ടായി. 3 വിക്കറ്റ് നേടിയ ഇഖ്ബാൽ ഹുസൈൻ ഇമോൻ, 2 വീതം വിക്കറ്റ് നേടിയ അൽ ഫഹദ്, അസീസുൾ ഹഖീം എന്നിവരാണ് ഇന്ത്യയെ തകർത്തത്. 26 റൺസ് നേടിയ മുഹമ്മദ് അമാനാണ് ഇന്ത്യയുടെ ടോപ് സ്കോറർ.

+ There are no comments

Add yours