വിമാനങ്ങളെ തടഞ്ഞ് പട്ടം; നാടകീയ സംഭവങ്ങൾ
തിരുവനന്തപുരം വിമാനത്താവളത്തിൽ ആറ് വിമാനങ്ങളുടെ വഴി മുടക്കി ആരോ പറത്തി വിട്ട പട്ടം. പരിസര വാസികളിലാരോ പറത്തിയ പട്ടം കാരണം ഇതേത്തുടർന്ന് 4 വിമാനങ്ങൾ വഴി തിരിച്ചു വിട്ടു. രണ്ട് വിമാനങ്ങൾ താത്കാലികമായി പിടിച്ചിടുകയും ചെയ്തു. ഇതിനു പുറമേ വ്യോമയാന പരിശീലന കേന്ദ്രത്തിൽ പരിശീലന പറക്കലും പട്ടം കാരണം മുടങ്ങി. രണ്ട് മണിക്കൂറോളം പറന്നു നടന്ന പട്ടം താനേ നിലം പതിച്ച ശേഷമാണ് വിമാനങ്ങളുടെ തടസം നീങ്ങിയത്.
തിരുവനന്തപുരം വിമാനത്താവള പ്രവർത്തനം തടസപ്പെട്ടു.. കാരണം പട്ടം..

+ There are no comments
Add yours