കണ്ണൂരിൽ ബോംബ് സ്ഫോടനം!
കണ്ണൂർ ജില്ലയിലെ പാനൂരിൽ ബോംബ് സ്ഫോടനം. ചെണ്ടയാട് കണ്ടോത്തുചാലിലാണ് സ്ഫോടനം നടന്നത്. അർധരാത്രിയായിരുന്നു സംഭവം. സ്ഫോടനത്തിന്റെ ആഘാതത്തിൽ റോഡിൽ കുഴി രൂപപ്പെട്ടിട്ടുണ്ട്. മാസങ്ങൾക്ക് മുൻപും ഇതേ സ്ഥലത്ത് സ്ഫോടനം നടന്നിരുന്നു. നാടൻ ബോംബ് എറിഞ്ഞതെന്നാണ് പ്രാഥമിക നിഗമനം. പൊലീസ് സ്ഥലത്ത് പരിശോധന
നടത്തിവരികയാണ്.


+ There are no comments
Add yours