ഇന്ന് ഇന്ത്യൻ നാവിക സേന ദിനം
ഇന്ത്യക്ക് അറബിക്കടലും, ബംഗാൾ ഉൾക്കടലുമുൾപ്പെടെ വിശാലമായ സമുദ്രാതിർത്തിയാണുള്ളത്. ഈ സമുദ്രാതിർത്തിക്ക് കാവൽ നിൽക്കുകയും ഇന്ത്യയെ സംരക്ഷിക്കുകയും ചെയ്യുന്നത് നമ്മുടെ നാവിക സേനയാണ്. നാവികസേനയുടെ ധീരമായ ത്യാഗങ്ങൾ ആഘോഷിക്കുന്നതിന് വേണ്ടിയാണ് നാം എല്ലാ വർഷവും ഡിസംബർ 4 നാവിക സേന ദിനമായി ആഘോഷിക്കുന്നത്. 2024ലെ നാവിക സേന ദിന സന്ദേശം Strength and Power through Innovation and Indigenisation എന്നതാണ്.


+ There are no comments
Add yours