തിരുവനന്തപുരം: മാധ്യമപ്രവർത്തകൻ കെ. എം. ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടു ത്തിയ കേസിൻ്റെ വിചാരണ നടപടികൾ കോ ടതി നിർത്തിവച്ചു. തിരുവനന്തപുരം ഒന്നാം അഡിഷണൽ സെക്ഷൻസ് കോടതിയുടേതാ ണ് നടപടി.
കേസിലെ പ്രതിയായ ഐഎഎസ് ഉദ്യോഗ സ്ഥൻ ശ്രീറാം വെങ്കിട്ടരാമന് രണ്ടാം നിലയി ൽ പ്രവർത്തിക്കുന്ന കോടതിയുടെ പടവുകൾ കയറി എത്താൻ ബുദ്ധിമുട്ടുണ്ടെന്ന അഭിഭാ ഷകൻ രാമൻപിള്ളയുടെ അപേക്ഷ പരിഗണി ച്ചാണ് കോടതി തീരുമാനം. താഴത്തെ നിലയി ലുള്ള ഏതെങ്കിലും ഫാസ്റ്റ്‌ട്രാക്ക് കോടതിയി ലേക്ക് കേസ് മാറ്റണമെന്നും പ്രതിഭാഗം അ പേക്ഷയിൽ ആവശ്യപ്പെട്ടു.
ബഷീർ കൊല്ലപ്പെട്ട് അഞ്ച് വർഷങ്ങൾക്കു ശേഷം ഇന്ന് മുതലാണ് കേസിൻ്റെ വിചാരണ ആരംഭിക്കാനിരുന്നത്. രണ്ട് ഘട്ടങ്ങളായി വി ചാരണ പൂർത്തീകരിക്കാനായിരുന്നു തീരുമാ നം. ഇന്ന് കേസ് പരിഗണിച്ചപ്പോഴാണ് ശ്രീറാ മിന്റെ അഭിഭാഷകൻ അപേക്ഷ സമർപ്പിച്ചത്. ഇതോടെ കേസിൻ്റെ വിചാരണ നടപടികൾ നീണ്ടുപോകുമെന്ന് ഉറപ്പായി.


+ There are no comments
Add yours