കരുവന്നൂർ ബാങ്ക് തട്ടിപ്പുകേസിൽ സിപിഎം നേതാവ് പിആർ അരവിന്ദാക്ഷന് ജാമ്യം
കരുവന്നൂർ സഹകരണബാങ്ക് തട്ടിപ്പ് കേസിൽ പ്രതിയായ സിപിഎം നേതാവ് പിആർ അരവിന്ദാക്ഷന് ജാമ്യം. കേസിലെ മറ്റൊരു പ്രതി പികെ ജീൽസിനും ഹൈക്കോടതി ജാമ്യം അനുവദിച്ചു. ഒരു വർഷത്തിൽ അധികമായി ഇരുവരും ജയിലിലാണ്
ഇനിയും ജാമ്യം നിഷേധിക്കേണ്ട സാഹചര്യമില്ലെന്നും കേസിൽ വിചാരണ വൈകുമെന്നതും കണക്കിലെടുത്താണ് ഹൈക്കോടതി നടപടി. ജസ്റ്റിസ് സിഎസ് ഡയസാണ് ഇരുവരുടെയും ജാമ്യാപേക്ഷയിൽ വാദം കേട്ടത്. വടക്കാഞ്ചേരി നഗരസഭാംഗമാണ് അരവിന്ദാക്ഷൻ. മകളുടെ വിവാഹത്തിൽ പങ്കെടുക്കുന്നതിനായി നേരത്തെ അരവിന്ദാക്ഷന് കോടതി പത്തുദിവസത്തെ ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു.


+ There are no comments
Add yours