വഖഫ് ബോർഡ് പിരിച്ചുവിട്ട് സർക്കാർ
ആന്ധ്രപ്രദേശ് വഖഫ് ബോർഡ് പിരിച്ചുവിട്ട് ചന്ദ്രബാബു നായിഡു സർക്കാർ. ബോർഡ് കാലങ്ങളായി പ്രവർത്തനരഹിതമാണെന്നും എല്ലാവരെയും ഉൾക്കൊള്ളുന്നതല്ലെന്നും കാണിച്ചാണു നടപടി. ജഗൻമോഹൻ റെഡ്ഡിയുടെ നേതൃത്വത്തിലുള്ള വൈഎസ്ആർ കോൺഗ്രസ് സർക്കാർ നിയമിച്ച ബോർഡാണ് പിരിച്ചുവിട്ടത്. 11 അംഗ ബോർഡിനെയാണ് മുൻ സർക്കാർ നിയമിച്ചിരുന്നത്. കേന്ദ്ര സർക്കാരിന്റെ വഖഫ് ഭേദഗതി ബില്ല് വിവാദങ്ങൾക്കിടെയാണ് നടപടിയെന്നതും ശ്രദ്ധേയമാണ്


+ There are no comments
Add yours