കേരള കോൺഗ്രസ് എം യുഡിഎഫിലേക്ക് എന്ന വാർത്ത നിഷേധിച്ച് ജോസ് കെ മാണി
കേരള കോൺഗ്രസ് മാണി ഗ്രൂപ്പ് യുഡിഎഫിലേക്കെന്ന വാർത്തകൾ നിഷേധിച്ച് ജോസ് കെ മാണി. കേരള കോൺഗ്രസ്സ് മുന്നണി മാറ്റത്തിൽ ഒരു ചർച്ചയും ആരുമായും നടത്തിയിട്ടില്ലെന്നും ജോസ് കെ മാണി പറഞ്ഞു. വാർത്തകൾ വ്യാജമാണ്. അന്തരീക്ഷത്തിൽ നിന്ന് സൃഷ്ടിച്ചതാണ്. മാധ്യമങ്ങൾ വാർത്ത സ്ഥിരീകരിക്കണമായിരുന്നുവെന്നും ജോസ് കെ മാണി പറഞ്ഞു.


+ There are no comments
Add yours