ഫെൻഗൽ ചുഴലിക്കാറ്റ്; കേരളത്തിൽ മഴ കനക്കും, അലർട്ടുകൾ പ്രഖ്യാപിച്ചു
കരതൊട്ട് ഫെൻഗൽ ചുഴലിക്കാറ്റ്. കാരക്കലിനും മഹാബലിപുരത്തിനും ഇടയിൽ പുതുച്ചേരിക്ക് സമീപമാണ് ചുഴലിക്കാറ്റ് പ്രവേശിച്ചത്. ഇതിന്റെ ഫലമായി കേരളത്തിൽ അടുത്ത 5 ദിവസം ഇടിമിന്നലോടു കൂടിയ കനത്ത മഴക്ക് സാധ്യത. വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലേർട്ടുകൾ പ്രഖ്യാപിച്ചു. ഡിസംബർ 2 ന്. ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. ജനങ്ങൾ ജാഗ്രത പാലിക്കുക.
കേരളത്തിൽ മഴ കനക്കും, അലർട്ടുകൾ പ്രഖ്യാപിച്ചു

+ There are no comments
Add yours