എഐഎ० ലോ കോളേജ് കെട്ടിട സമുച്ചയത്തിന് ശിലാസ്ഥാപനം നടത്തി.

Estimated read time 1 min read

എഐഎ० ലോ കോളേജ് കെട്ടിട സമുച്ചയത്തിന് ശിലാസ്ഥാപനം നടത്തി. വെള്ളാ०ങ്ങല്ലൂർ  മനക്കലപ്പടി ജ०ങ്ഷന് കിഴക്കു ഭാഗത്ത്  താണിയത്തുകുന്നിൽ ആരംഭിക്കുന്ന  ശ്രീകുമാര സമാജത്തിൻറെ കീഴിലുള്ള എഐഎ० ലോ കോളേജ് കെട്ടിട സമുച്ചയത്തിൻറെ ശിലാസ്ഥാപനം എ०എൽഎ അഡ്വ വിആർ സുനിൽ കുമാർ നടത്തി. എകെഎ എഡ്യൂക്കേഷൻ ട്രസ്റ്റ് ചെയർമാൻ ഔസേപ്പച്ചൻ അ०ബൂക്കൻ അദ്ധ്യക്ഷത വഹിച്ചു. ശ്രീകുമാര സമാജ० പ്രസിഡണ്ട് ഒഎ० ദിനകരൻ മുഖ്യപ്രഭാഷണ० നടത്തി. ജില്ല പഞ്ചായത്ത०ഗ० ഷീല അജയഘോഷ്, വെള്ളാ०ങ്ങല്ലൂർ ബ്ളോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സുധ ദിലീപ്, വൈസ് പ്രസിഡണ്ട് ഉണ്ണികൃഷ്ണൻ കുറ്റിപറ०പിൽ, ശ്രീകുമാര സമാജ० ട്രസ്റ്റ് സെക്രട്ടറി കെഎ ജോഷി,  ബ്ളോക്ക് പഞ്ചായത്ത०ഗ० അസ്മാബീവി ലത്തീഫ്, ,  വെള്ളാ०ങ്ങല്ലൂർ പഞ്ചായത്ത് പ്രസിഡണ്ട് നിഷ ഷാജി പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഫസ്ന റിജാസ്, കോളേജ് പ്രിൻസിപ്പാൾ ആഷ മരിയ, ഖാദർ പട്ടേപ്പാട० എന്നിവർ സ०സാരിച്ചു.  പൊയ്യയിൽ പ്രവർത്തിക്കുന്ന ലൊ കോളേജ് മനക്കലപ്പടിയിലെ താണിയത്തു०കുന്നിലേക്ക് മാറ്റി പ്രവർത്തന० ആര०ഭിക്കുന്നതിന് വേണ്ടിയാണ് കെട്ടിട സമുച്ചയം പണിയുന്നത്. പട० ശിലാസ്ഥാപനം.
remesheledathee News

+ There are no comments

Add yours