ഇന്നും നാളെയും ശക്തമായ മഴക്ക് സാധ്യത..എട്ട് ജില്ലകളിൽ യെല്ലോ അലേർട്ട്

Estimated read time 0 min read

സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴ; എട്ടിടത്ത് അലേർട്ട്

ചക്രവാതച്ചുഴിയുടെ സ്വാധീനത്തിൽ സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. കേരളത്തിൽ അടുത്ത 5 ദിവസം ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്. ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകളിൽ ജില്ലകളിൽ യെല്ലോ അലേർട്ടാണ്. കേരള തീരത്ത് ഇന്ന് മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

+ There are no comments

Add yours