തിരുവനന്തപുരത്ത് 6 വാഹനങ്ങൾ കൂട്ടിയിടിച്ചു
നെയ്യാറ്റിൻകര പൂവാറിൽ ആറു വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം. ലോഡുമായി വന്ന നാഷണൽ പെർമിറ്റ് ലോറിയുടെ നിയന്ത്രണം നഷ്ടമായി മറ്റു വാഹനങ്ങളിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ പെട്ട ഒരു കാർ ഭാഗികമായി തകർന്നു. മറ്റു വാഹനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. ലോറിയുടെ നിയന്ത്രണം നഷ്ടമായതാണ് അപകടത്തിന് കാരണമായത്. സംഭവത്തിൽ 15 പേർക്ക് പരിക്കേറ്റിട്ടുണ്ട്.


+ There are no comments
Add yours