പിപി ദിവ്യയെ കസ്റ്റഡിയിൽ വിട്ടു
ADM കെ നവീൻ ബാബു ആത്മഹത്യ ചെയ്ത സംഭവത്തിൽ അറസ്റ്റിലായ കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് പിപി ദിവ്യയെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. ഇന്ന് വൈകുന്നേരം 5 മണിവരെയാണ് കസ്റ്റഡിയിൽ വിട്ടത്. 2 ദിവസത്തേക്കായിരുന്നു പൊലീസ് കസ്റ്റഡിയിൽ ആവശ്യപ്പെട്ടത്. അതേസമയം, പിപി ദിവ്യയുടെ ജാമ്യഹർജി നാളെ പരിഗണിക്കുമെന്നാണ് സൂചന.


+ There are no comments
Add yours