സർക്കാർ ജീവനക്കാരെ ആത്മഹത്യയിലേക്ക് തള്ളിവിട്ട ജനപ്രതിനിധിയുടെ അധിക്ഷേപത്തിനെതിരെ കേരള ഗവൺമെൻറ് എംപ്ലോയീസ് യൂണിയൻ പ്രതിഷേധം.

കണ്ണൂർ എ ഡി എം നവീൻ ബാബുവിന് ജീവനക്കാർ നൽകിയ യാത്രയയപ്പ് സമ്മേളനത്തിൽ ക്ഷണിക്കപ്പെടാതെ കയറി വരികയും അധിക്ഷേപിക്കുകയും അദ്ദേഹത്തിൻറെ മരണത്തിന് വരെ കാരണമാവുകയും ചെയ്ത ജനപ്രതിനിധിയുടെ നടപടിയിൽ കേരള ഗവൺമെൻറ് എംപ്ലോയീസ് യൂണിയൻ തൃശ്ശൂർ ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു. തെളിവുകൾ ഒന്നും ഹാജരാക്കാൻ സാധിക്കാതെ ഉദ്യോഗസ്ഥനെ അപമാനിക്കണം എന്ന ഉദ്ദേശത്തോടെ മാത്രം സമ്മേളനത്തിൽ കടന്നുവന്ന ജനപ്രതിനിധിയുടെ ഭാഗത്തുനിന്നും കുറ്റകരമായ ക്രിമിനൽ ഗൂഢാലോചന നടന്നത് സംശയിക്കേണ്ടിയിരിക്കുന്നു എന്നതിനാൽ ഈ വിഷയത്തിൽ കുറ്റമറ്റ അന്വേഷണം നടത്തണമെന്നും കേസ് രജിസ്റ്റർ ചെയ്യണമെന്നും , സർക്കാർ ജീവനക്കാർക്ക് നേരെ നടക്കുന്ന സൈബർ ആക്രമങ്ങൾ അടക്കം എല്ലാ ശാരീരിക മാനസിക ആക്രമങ്ങൾക്കും എതിരെ കേസ് രജിസ്റ്റർ ചെയ്തു കുറ്റക്കാർക്കെതിരെ നടപടിയെടുക്കുന്നതിനുള്ള നിയമ സംവിധാനം നിലവിൽ വരണമെന്നും ആവശ്യപ്പെട്ടു. ജില്ലാ സെക്രട്ടറി സിനോജ്.എസ്. കെ, മുരളീ .എം. ആർ, ബിജോയ് സി ജി, എന്നിവർ പ്രസംഗിച്ചു.

+ There are no comments

Add yours