നടുറോഡിൽ യുവാവിന്റെ ആത്മഹത്യാ ശ്രമം

Estimated read time 0 min read

തിരുവനന്തപുരം: തിരുവനന്തപുരം പൂജപ്പുരയിൽ ഇന്ന് വൈകുന്നേരം 7.15 നാണ് നടുറോഡിൽ യുവാവ് ആത്മഹത്യാ ശ്രമം നടത്തിയത്. കരകുളം സ്വദേശി ബൈജുവാണ് ശരീരത്തിൽ പെട്രോൾ ഒഴിച്ച് തീകൊളുത്തിയത്. പൂജപ്പുര മഹിളാ മന്ദിരത്തിലാണ് ഇയാളുടെ ഭാര്യ കഴിയുന്നത്. കുടുംബ വഴക്കിനെ തുടർന്നാണ് ആത്മഹത്യാ ശ്രമം നടത്തിയതെന്നാണ് വിവരം. രണ്ട് മക്കളുമായാണ് ബൈജു പൂജപ്പുരയിൽ എത്തിയത്. പെട്രോളൊഴിച്ച് തീ കൊളുത്തിയ ബൈജുവിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ പൂജപ്പുര പോലീസ് സ്റ്റേഷനിലെ രണ്ട് പോലീസുകാർക്കും തീപ്പൊള്ളലേറ്റു. യുവാവിനെ രക്ഷിച്ച് മെഡിക്കൽ കോളേജിലെത്തിച്ചപ്പോൾ അത്യാഹിത വിഭാഗത്തിൽ ചികിത്സ വൈകിയെന്നും റിപ്പോർട്ടുണ്ട്. ശരീരം മുഴുവൻ പൊള്ളലേറ്റ യുവാവിന് ട്രോളിയും സ്ട്രച്ചറും ലഭിച്ചില്ലെന്നാണ് പരാതി . രോഗിയെ ഏറ്റെടുക്കാൻ ജീവനക്കാരും സ്ഥലത്തുണ്ടായിരുന്നില്ല. അത്യാഹിത വിഭാഗത്തിന് മുന്നിൽ നിലത്ത് കാവലിരിയ്ക്കേണ്ടതായും വന്നു.

+ There are no comments

Add yours