കാനഡയ്ക്ക് എതിരെ കടുത്ത നടപടി

Estimated read time 1 min read

കാനഡയ്ക്ക് എതിരെ കടുത്ത നടപടിയുമായി ഇന്ത്യ

ഇന്ത്യ-കാനഡ ബന്ധം വഷളായതിന് പിന്നാലെ കടുത്ത നടപടിയുമായി ഇന്ത്യ. കാനഡയുടെ ആറ് നയതന്ത്ര ഉദ്യോഗസ്ഥരെ ഇന്ത്യ പുറത്താക്കി. ഒക്ടോബർ 19ന് മുമ്പ് രാജ്യം വിടണമെന്ന് നിർദേശം നൽകി. നേരത്തെ കാനഡയിലെ ഇന്ത്യൻ ഹൈക്കമ്മീഷണറെയും ഉദ്യോഗസ്ഥരെയും ഇന്ത്യ തിരിച്ചു വിളിച്ചിരുന്നു. കനേഡിയൻ സർക്കാരിൽ ഇന്ത്യക്ക് വിശ്വാസം നഷ്ടപ്പെട്ടെന്നും ഇന്ത്യ വ്യക്തമാക്കി.

+ There are no comments

Add yours