
BREAKING: നടൻ ബാല അറസ്റ്റിൽ
നടൻ ബാലയെ പൊലീസ് അറസ്റ്റ് ചെയ്തു. മുൻ ഭാര്യയുടെ പരാതിയിൽ എറണാകുളം കടവന്ത്ര പൊലീസാണ് അറസ്റ്റ് ചെയ്‌തത്. സ്ത്രീത്വത്തെ അപമാനിച്ചെന്നാണ് നടനെതിരായ കേസ്. എറണാകുളം സെൻട്രൽ പൊലീസിനാണ് പരാതി ലഭിച്ചത്. പാലാരിവട്ടത്തെ വീട്ടിൽ നിന്നാണ് നടനെ അറസ്റ്റ് ചെയ്‌തത്. മകളുമായി ബന്ധപ്പെട്ട് അടക്കം ബാല നടത്തിയ പരാമർശങ്ങൾ അറസ്റ്റിന് കാരണമായെന്നാണ് വിവരം.


+ There are no comments
Add yours