
സിനിമാ ഷൂട്ടിനിടെ നടൻ ഗോകുലിന് പരിക്ക്
‘മ്ലേച്ചൻ’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടയിൽ നടൻ KR ഗോകുലിന് പരിക്കേറ്റു. നടൻ കലാഭവൻ ഷാജോണിനൊപ്പമുള്ള സംഘട്ടന രംഗത്തിനിടയിൽ ആലുവയിൽ വെച്ചായിരുന്നു ഗോകുലിന് പരിക്കേറ്റത്. തുടർന്ന് സിനിമയുടെ ചിത്രീകരണം രണ്ട് ദിവസത്തേക്ക് നിർത്തിവെച്ചു. ഈ മാസം ആദ്യമായിരുന്നു ശ്ലേച്ചന്റെ ഷൂട്ടിംഗ് ആരംഭിച്ചത്. ഗോകുൽ ആദ്യമായി നായകവേഷത്തിലെത്തുന്ന ചിത്രമാണ് മ്ലേച്ചൻ.


+ There are no comments
Add yours