മഹിളാ മോർച്ചാ നേതാവിനെ മകൻ കഴുത്തറുത്ത് കൊലപ്പെടുത്തി…

Estimated read time 0 min read

മഹിളാ മോർച്ചാ നേതാവിനെ മകൻ കഴുത്തറുത്ത് കൊലപ്പെടുത്തി. കണ്ണൂർ കൊളക്കാടാണ് സംഭവം. താന്നിക്കുന്നിലെ മഠത്തിപ്പറമ്പിൽ തങ്കച്ചന്റെ ഭാര്യ ഗീതമ്മ (50)യാണ് കൊല്ലപ്പെട്ടത്. ഇവരെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം മകൻ ക്രിസ്റ്റി (25) പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. ഇക്കഴിഞ്ഞ രാത്രി പത്തരയോടെയാണ് സംഭവം. മഹിളാ മോർച്ച ജില്ലാ കമ്മിറ്റിയംഗമാണ് കൊല്ലപ്പെട്ട ഗീതമ്മ.

ബെംഗളൂരുവിൽ ബിസിഎ വിദ്യാർത്ഥിയായിരുന്ന ക്രിസ്റ്റി പഠനം പാതിവഴിയിൽ ഉപേക്ഷിച്ച് നാട്ടിലെത്തിയതാണ്. ഇയാൾ ലഹരിമരുന്നിന് അടിമയായിരുന്നു. ഗീതമ്മയുമായുള്ള വാക്കുതർക്കത്തിനൊടുവിൽ കിടപ്പുമുറിയിൽവച്ചാണ് ക്രിസ്റ്റി ആക്രമിച്ചത്. കൊലപാതകം നടക്കുന്ന സമയത്ത് തങ്കച്ചൻ വീട്ടിലുണ്ടായിരുന്നില്ല. കൊലയ്ക്കുശേഷം വീട്ടിൽ തങ്ങിയ ക്രിസ്റ്റി പിന്നീട് സമീപവാസിയായ യുവാവിനെ വിളിച്ചുവരുത്തി അയാളുടെ സ്കൂട്ടറിൽ കേളകം പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. പൊലീസെത്തിയാണ് ഗീതമ്മയെ ആശുപത്രിയിലേക്ക് മാറ്റിയത്.

+ There are no comments

Add yours