
‘പ്രാവിൻകൂട് ഷാപ്പു’മായി അൻവർ റഷീദ്; ഫസ്റ്റ് ലുക്ക് പോസ്റ്ററുകൾ പുറത്ത്
‘പ്രാവിൻകൂട് ഷാപ്പ്’ എന്ന ചിത്രത്തിന്റെ ആദ്യ രണ്ട് ക്യാരക്‌ടർ പോസ്റ്റർ പുറത്ത് ബേസിൽ ജോസഫ്, സൗബിൻ ഷാഹിർ എന്നിവരുടെ ക്യാരക്ടർ പോസ്റ്ററുകളാണ് പുറത്ത് വിട്ടിരിക്കുന്നത്. അൻവർ റഷീദ് എന്റർടെയ്ൻമെൻ്റിൻ്റെ ബാനറിൽ അൻവർ റഷീദ് നിർമിച്ച് നവാഗതനായ ശ്രീരാജ് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘പ്രാവിൻകൂട് ഷാപ്പ്’. സൗബിൻ ഷാഹിർ, ബേസിൽ ജോസഫ്, ചെമ്പൻ വിനോദ് എന്നിവർ പ്രധാന കഥാപാത്രങ്ങളാകുന്നു


+ There are no comments
Add yours