
ഒരു സിനിമ പകർത്താൻ പ്രതിഫലം ഒരു ലക്ഷം!
ടൊവിനോ ചിത്രം ARMൻ്റെ വ്യാജപതിപ്പ് പുറത്തിറക്കിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. വളരെ ആസൂത്രിതമായ രീതിയിലാണ് സംഘം തീയേറ്ററുകളിൽ നിന്ന് വ്യാജ പതിപ്പുകൾ ചിത്രീകരിച്ചത്. കേരളത്തിലെ തീയേറ്ററിൽ നിന്നല്ല ARM പകർത്തിയത്. ഐ ഫോൺ 14 ഉപയോഗിച്ചായിരുന്നു ഷൂട്ട്. ഒരു സിനിമ ചിത്രീകരിക്കുന്നത് ഒരു ലക്ഷം രൂപ വരെ പ്രതിഫലമായി ലഭിച്ചിരുന്നുവെന്നും പ്രതികളുടെ റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു.
വൻ കളക്ഷൻ നേടുന്ന സിനിമകൾ പുറത്തിറങ്ങി മണിക്കൂറുകൾ പിന്നിടുമ്പോഴേക്കും വ്യാജപതിപ്പുകൾ ഇറങ്ങുന്നത് ഇപ്പോൾ സ്ഥിരം സംഭവമാവുകയാണ്. വളരെ ഈസിയായി മൊബൈലിൽ നമ്മൾ കാണുന്ന സിനിമകൾ തീയറ്ററിൽ നിന്ന് പകർത്തുന്നത് അത്ര എളുപ്പമുള്ള കാര്യമല്ലെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
ഏറ്റവും മികച്ച തിയറ്റുകൾ തന്നെ തെരഞ്ഞെടുത്ത് റിക്ലെയിനർ സീറ്റുകൾ ഉള്ള മാളുകളിലാണ് സംഘാംഗങ്ങൾ സിനിമ ചിത്രീകരിക്കുക. കിടക്കാവുന്ന സീറ്റുകളുളള തിയറ്ററുകളാണ് ചിത്രീകരണത്തിനായി തെരഞ്ഞെടുക്കുക. റിലീസ് ദിവസം തന്നെ സിനിമകൾ തിയറ്ററിൽ നിന്ന് പകർത്തുന്നതാണ് ഇവരുടെ രീതി. പുതപ്പിൽ ക്യാമറയും മൈക്കും ഒളിച്ചുവെച്ചാണ് സിനിമ പകർത്തുന്നത്.


+ There are no comments
Add yours