രജനികാന്ത് ചിത്രം വേട്ടയ്യൻ കേരളത്തിൽ നേടിയത് വമ്പൻ കളക്ഷൻ

Estimated read time 0 min read

തമിഴകത്തിന്റെ രജനികാന്ത് നായകനായി വന്ന ചിത്രമാണ് വേട്ടയ്യൻ. സംവിധാനം ടി ജെ ജ്ഞാനവേലാണ്. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. കേരളത്തിൽ രജനികാന്തിന്റെ്റെ വേട്ടയ്യൻ 4.10 കോടി രൂപ റിലീസിന് നേടിയെന്നാണ് റിപ്പോർട്ട്.

മലയാളത്തിൽ നിന്നുള്ള താരങ്ങൾ രജനികാന്തിന്റെ ചിത്രത്തിന്റെ വിജയത്തിൽ നിർണായകമായി എന്നാണ് വേട്ടയ്യന്റെ തിയറ്റർ പ്രതികരണങ്ങൾ ചൂണ്ടിക്കാട്ടുന്നത്. ചിരി നിറയ്ക്കുന്ന രംഗങ്ങളുമായി ഫഹദ് ചിത്രത്തിൽ നിറഞ്ഞാടുകയാണ്. സ്ക്രീൻ സ്പേസ് വേട്ടയ്യനിൽ കുറവാണെങ്കിലും ചിത്രത്തിൽ മികച്ചുനിൽക്കാൻ മഞ്ജു വാര്യർക്കും സാധിച്ചിട്ടുണ്ട്. രജനികാന്തിന്റെ ഭാര്യ കഥാപാത്രമായിട്ടാണ് മലയാളി താരം മഞ്ജു വാര്യരുള്ളത് എന്നതും പ്രതേയകതയായി.

+ There are no comments

Add yours