
രത്തൻ ടാറ്റയ്ക്ക് ഔദ്യോഗിക ബഹുമതികളോടെ വിട നൽകും
അന്തരിച്ച പ്രമുഖ വ്യവസായി രത്തൻ ടാറ്റയ്ക്ക് ഔദ്യോഗിക ബഹുമതികളോടെ രാജ്യം വിട നൽകും. രാവിലെ 10 മുതൽ 4 വരെ സൗത്ത് മുംബൈയിലെ എൻസിപിഎയിൽ ഭൗതിക ശരീരം പൊതുദർശനത്തിന് വെക്കുമെന്ന് ടാറ്റാ ഗ്രൂപ്പ് അറിയിച്ചു. ശേഷം വൈകുന്നേരം 4.30 ഓടെ വെർലിയിലെ പൊതുശ്മശാനത്തിൽ സംസാരം നടക്കും. അസുഖ ബാധിതനായി ബ്രീച്ച് കാൻഡി ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെ രാത്രിയോടെയാണ് രത്തൻ ടാറ്റ വിട പറഞ്ഞത്.


+ There are no comments
Add yours