സെക്രട്ടേറിയറ്റിന് മുന്നിൽ സമരം ചെയ്യുന്ന ശ്രീജിത്ത് അറസ്റ്റിൽ

Estimated read time 0 min read

വധശ്രമം; സെക്രട്ടേറിയറ്റിന് മുന്നിൽ സമരം ചെയ്യുന്ന ശ്രീജിത്ത് അറസ്റ്റിൽ

സെക്രട്ടേറിയറ്റിന് മുന്നിൽ സമരം ചെയ്യുന്ന ശ്രീജിത്തിനെ വധശ്രമത്തിന് അറസ്റ്റു ചെയ്തു. രാജാജി നഗർ സ്വദേശി സുരേഷ് കുമാറി(53)നെ ആക്രമിച്ച കേസിലാണ് അറസ്റ്റ്. ഇന്നലെ വൈകിട്ട് 7.30 ഓടെയായിരുന്നു സംഭവം. സെക്രട്ടേറിയറ്റിനു മുന്നിൽ ശ്രീജിത്ത് കെട്ടിയ സമരസ്ഥലത്തിന് സമീപത്ത് കൂടി പോയ സുരേഷും ശ്രീജിത്തും തമ്മിൽ വാക്കുതർക്കമുണ്ടായി. തുടർന്ന് പ്രകോപിതനായ ശ്രീജിത്ത് കല്ലെടുത്ത് സുരേഷിനെ ആക്രമിക്കുകയായിരുന്നു.

+ There are no comments

Add yours