പാക് സ്വദേശി നൽകിയതെന്ന് മൊഴി; വ്യാജനോട്ടുകളുമായി സ്ത്രീ അറസ്റ്റിൽ
ബാങ്കിൽ നിക്ഷേപിക്കാനായി 500 രൂപയുടെ വ്യാജ നോട്ടുകളുമായെത്തിയ സ്ത്രീ അറസ്റ്റിൽ. ബീമാപള്ളി സ്വദേശി ബെർക്കത്തിനെയാണ് പൊലീസ് അറസ്റ്റ് ചെയ്‌തത്. SBI യിൽ പണം നിക്ഷേപിക്കാനെത്തിയതായിരുന്നു യുവതി. കാഴ്ചയിൽ അസാധാരണത്വം തോന്നിയതോടെ കള്ളനോട്ടുകൾ ആണെന്ന് കണ്ടെത്തുകയായിരുന്നു. 500 രൂപയുടെ 25 നോട്ടുകളാണ് കണ്ടെടുത്തത്. സൗദിയിൽ നിന്നെത്തിയ ഇവർക്ക് പാകിസ്താൻ സ്വദേശി നൽകിയെന്നാണ് പോലീസിന് നൽകിയ മൊഴി.


+ There are no comments
Add yours