ചാടിപ്പോയ ഹനുമാൻ കുരങ്ങുകളിൽ രണ്ടെണ്ണം കൂട്ടിലെത്തി
തലസ്ഥാനത്തെ മൃഗശാലയിൽ നിന്ന് കഴിഞ്ഞ ദിവസം ചാടിപ്പോയ 3 ഹനുമാൻ കുരങ്ങുകളിൽ രണ്ടെണ്ണം തിരികെ കൂട്ടിലെത്തി. ഇന്നലെ വൈകിട്ട് ഒരെണ്ണം കൂടിനു സമീപത്തെ മതിലിൽ ചാരി വച്ച മരക്കമ്പിലൂടെ സ്വയം കൂട്ടിലേക്കു മടങ്ങുകയായിരുന്നു. രണ്ടാമത്തെ കുരങ്ങിനെ മൃഗശാല ജീവനക്കാർ മരത്തിൽ കയറി പിടികൂടി. ഇനി ഒരു കുരങ്ങാണ് തിരിച്ചെത്താനുള്ളത്. തിങ്കളാഴ്ച്‌ച രാവിലെയാണ് 3 പെൺ ഹനുമാൻ കുരങ്ങുകളെ കാണാതായത്.
ഹനുമാൻ കുരങ്ങുകളിൽ രണ്ടെണ്ണം കൂട്ടിലെത്തി… ഒരെണ്ണം ബാക്കി

+ There are no comments
Add yours