**മാലിന്യമുക്ത നവകേരളത്തിനായ് കൈകോർത്തു സഹൃദയ കോളേജ് വിദ്യാത്ഥികൾ **
കൊടകര : മാലിന്യമുക്ത നവകേരളത്തിനായി ജനകീയ ക്യാമ്പെയിൻ ശുചിത്വ കേരളം സുസ്ഥിര കേരളം എന്ന പദ്ധതിയുടെ സ്വച്ഛതാ ഹി സേവ സെപ്റ്റംബർ 17th – ഒക്ടോബർ 2nd 2024 സ്വഭവ് സ്വച്ഛതാ സൻസ്കാർ സ്വച്ഛതാ എന്ന കേന്ദ്ര ഗവണ്മെന്റ് പ്രൊജക്റ്റന്റെയും ഭാഗമായി കൊടകര ഗ്രാമപഞ്ചായത്തിന്റെ സഹകരണത്തോടെ സഹൃദയ എഞ്ചിനീയറിംഗ് കോളേജിലെ എൻ.എസ്. എസ് യൂണിറ്റ് 316 ന്റെ നേതൃത്വത്തിൽ കൊടകര മേൽപ്പാലത്തിന്റെ സർവീസ് റോഡിനു സമീപമുള്ള മാലിന്യം വലിച്ചെറിയുന്ന പ്രദേശങ്ങളിൽ ശുചീകരണ പ്രവർത്തനം നടത്തി. ശുചീകരണ പ്രവർത്തനങ്ങളുടെ ഉൽഘാടനം കൊടകര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി അമ്പിളി സോമൻ നിർവഹിച്ചു. ഹെൽത്ത് ഇൻസ്‌പെക്ടർ ശ്രീ ലിധിൻ ദേവസ്സി മാർഗനിർദേശങ്ങൾ നൽകി.
അസിൻ്റൻ്റ് സെക്രട്ടറി ശ്രീ സുനിൽകുമാർ എം എ , ഹരിതകർമ സേന പ്രസിഡന്റ് ശ്രീമതി ശാരിക എന്നിവർ സന്നിഹിതരായിരുന്നു. എൻ. എസ്. എസ് പ്രോഗ്രാം ഓഫീസർ ശ്രീ വിജയ് സി. യു, എൻ. എസ്. എസ്. വോളന്റീർ സെക്രട്ടറി പാർഥിവ് എന്നിവർ സംസാരിച്ചു.


+ There are no comments
Add yours